രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണം; ഒരു ജെ എന്‍ യു വിദ്യാര്‍ത്ഥിയെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നു

ജെ എന്‍ യുവിലെ ഒരു വിദ്യാര്‍ത്ഥിയെക്കൂടി ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചു

ന്യൂഡല്‍ഹി, ഡല്‍ഹി പൊലീസ്, കനയ്യ കുമാര്‍, ജെ എന്‍ യു delhi, delhi police, kanayya kumar, JNU
ന്യൂഡല്‍ഹി| Sajith| Last Modified ശനി, 27 ഫെബ്രുവരി 2016 (12:31 IST)
രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജെ എന്‍ യുവിലെ ഒരു വിദ്യാര്‍ത്ഥിയെക്കൂടി ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചു. അശുതോഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പൊലീസ് വിളിപ്പിച്ചത്. ഇതോടെ പൊലീസ് ചോദ്യം ചെയ്ത ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി.

ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിനെ ഈ കേസില്‍ നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ, അനിര്‍ബെന്‍ ഭട്ടാചാര്യയും ഉമര്‍ ഖാലിദും പൊലീസിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

മൂന്നു പേരെയും കൂട്ടായും തനിച്ചും ചോദ്യം ചെയ്തതിനു പിന്നാലെയാണ് അശുതോഷിനേയും ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി പൊലീസ് വിളിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :