‘ജനഗണമന’ എല്ലാക്കാലവും നമ്മുടെ ദേശീയഗാനം ആയിരിക്കണമെന്നില്ലെന്ന് ജെഎന്‍യു മുന്‍ പ്രൊഫസര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (16:18 IST)
‘ജനഗണമന’ എല്ലാക്കാലവും ഇന്ത്യയുടെ ദേശീയഗാനമായി നിലനില്‍ക്കണമെന്നില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ തനിക സര്‍ക്കാര്‍. ജെ എന്‍ യുവില്‍ പ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘ജനഗണമന’ മാറ്റി ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്ന് തീവ്ര വലതുപക്ഷം കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ‘ജനഗണമന’എല്ലാക്കാലവും ദേശീയഗാനമായി നിലനില്‍ക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ എന്‍ യുവിനെ ദേശവിരുദ്ധ സ്ഥാപനമായി ചിത്രീകരിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മുന്‍ അധ്യാപകന്‍റെ അഭിപ്രായ പ്രകടനം. ദേശീയത എന്ന വിഷയത്തില്‍ വ്യത്യസ്ത സര്‍വകലാശാലകളിലെ അധ്യാപകര്‍ ജെ എന്‍ യുവില്‍ പ്രഭാഷണം നടത്തി വരികയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :