വീണ്ടും വിവാദ പ്രസ്താവനയുമായി അഹൂജ; ഡല്‍ഹിയില്‍ ഉണ്ടാകുന്ന അമ്പതു ശതമാനം പീഡനങ്ങളും നടത്തുന്നത് ജെ എന്‍ യു വിദ്യാര്‍ത്ഥികളെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി| JOYS JOY| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (12:06 IST)
വീണ്ടും വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ എം എല്‍ എ ജ്ഞാനദേവ് അഹൂജ. ഡല്‍ഹിയില്‍ ഉണ്ടാകുന്ന അമ്പതുശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടത്തുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണെന്നാണ് ജ്ഞാനദേവിന്റെ പുതിയ കണ്ടെത്തല്‍.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു അഹുജ ഇങ്ങനെ പറഞ്ഞത്. ഡൽഹി വനിത കമ്മിഷന്റെ വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ എന്‍ യു ക്യാമ്പസ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും കേന്ദ്രമാണെന്ന് കഴിഞ്ഞദിവസം അഹുജ പറഞ്ഞത് വിവാദമായിരുന്നു.

കാമ്പസില്‍ നടക്കുന്ന അവിഹിത ബന്ധങ്ങള്‍ക്ക് തെളിവായി 10000 ലേറെ സിഗരറ്റ് കുറ്റികള്‍, 4000 ബീഡിയുടെ
അവശിഷ്ടങ്ങള്‍,
ചെറുതും വലുതുമായ 50000 എല്ലിന്‍ കഷണങ്ങള്‍, ഭക്ഷണ അവശിഷ്‌ടങ്ങളുടെ 2000 കവറുകള്‍, ഉപയോഗിച്ച 3000 ഗര്‍ഭ നിരോധന ഉറകള്‍ എന്നിവ കണ്ടെത്തിയെന്നാണ് കഴിഞ്ഞദിവസം അഹുജ പറഞ്ഞത്.

വിദ്യാര്‍ഥികള്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് കാമ്പസില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. അവരാരും കുട്ടികളല്ല. സമരം ചെയ്യുന്നതിനായി രക്ഷിതാക്കള്‍ അവരുടെ ഇഷ്‌ടാനുസരണം പറഞ്ഞയക്കുകയാണ്. വിദ്യാര്‍ഥികള്‍ രാത്രി
അശ്ലീല നൃത്തം ചെയ്യുകയാണെന്നും ഇയാൾ പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :