1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Death News

അടുപ്പില്‍ നിന്നുള്ള വിഷപുക ശ്വസിച്ച് അമ്മയും നാലു മക്കളും മരിച്ചു

Delhi
അടുപ്പില്‍ നിന്നുള്ള വിഷപുക ശ്വസിച്ച് അമ്മയും നാലു മക്കളും മരിച്ചു. ഡല്‍ഹി സീമാപുരിയിലാണ് സംഭവം. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ(30)യും നാലുമക്കളുമാണ് മരണപ്പെട്ടത്. അഞ്ചുപേരെയും വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജീവനുണ്ടായിരുന്ന ഇളയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. കരി ഉപയോഗിച്ചുള്ള പ്രത്യേക തരം അടുപ്പായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 
അടുത്ത ലേഖനം
തിരുവനന്തപുരം നഗരത്തിലെ കണ്ടെയ്‌ൻമെൻറ് സോണുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി