മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരി മല നട അടച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ജനുവരി 2022 (12:41 IST)
മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായതോടെ നട അടച്ചു. തീര്‍ത്ഥാടകരുടെ ദര്‍ശനം ഇന്നലെ രാത്രിയാണ് പൂര്‍ത്തിയായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് രാജപ്രതിനിധിയുടെ ദര്‍ശനത്തിനായി തന്ത്രിയുടം മേല്‍ശാന്തിയും ചേര്‍ന്ന് അയ്യപ്പനെ ഒരുക്കി. പിന്നാലെ തിരുവാഭരണ പെട്ടികള്‍ ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങി.

രാജപ്രതിനിധി കൊടിമരത്തിനു സമീപമുള്ള ഗേറ്റ് അടച്ചാണ് പടിയിറങ്ങിയത്. ആചാരപരമായ താക്കോല്‍ കൈമാറ്റം പതിനെട്ടാം പടിക്ക് താഴെയായിരുന്നു. രാവിലെ ആറുമണിക്കാണ് തിരുവാഭരണങ്ങള്‍ കാല്‍ നടയായി പന്തളം കൊട്ടാരത്തിലേക്ക് എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :