ഡൽഹിയിൽ പെട്രോൾ വില എട്ട് രൂപ കുറച്ചു, അർധരാത്രി മുതൽ പുതിയ നിരക്ക്

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:04 IST)
ന്യൂഡൽഹി: ഡൽഹിയിൽ നികുതി കുറച്ചു. വാറ്റ് നിരക്ക് 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായാണ് കുറച്ചത്. ഇതോടെ പെട്രോൾ വിലയിൽ 8 രൂപ കുറവ് വന്നു. പുതിയ നിരക്ക് ഇന്ന് അർധരാ‌ത്രി മുതൽ പ്രാബല്യത്തിൽ വരും. ദീപാവലിക്ക് മുന്നോടിയായി കഴിഞ്ഞ മാസം പെട്രോൾ,ഡീസൽ നികുതിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയിരുന്നു.

ഇതിന് പിന്നാലെ എൻഡിഎ സംസ്ഥാനങ്ങളിലെ സർക്കാരുകളും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ സമ്മർദ്ദം ഏറിയതോടെ ചില കോൺഗ്രസ് സംസ്ഥാനങ്ങളും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. കേരളം ഉൾപ്പടെ ചുരുക്കം സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :