അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 നവംബര്‍ 2021 (13:27 IST)
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.
പല രാജ്യങ്ങൾ ഒമിക്രോൺ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ എന്തുകൊണ്ടാണ് നമ്മൽ വൈകുന്നതെന്ന് കേക്രിവാൾ ചോദിക്കുന്നു. കോവിഡ് ഒന്നാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയിരുന്നെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ എത്തുന്നത് ഡൽഹിയിലായതിനാൽ രോഗം ഏറ്റവും കൂടുതൽ ബാധിക്കുക ഡൽഹിയെ ആയിരിക്കുമെന്നും കേജ്രിവാൾ പറഞ്ഞു.പുതിയ വകഭേദത്തിനെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കെ നഗരത്തിലെ ആശുപത്രികള്‍ സുസജ്ജമാണോയെന്ന് വിലയിരുത്താന്‍ കെജ്രിവാള്‍ ഇന്ന് അവലോകന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.