ഇന്ധനവില കുറയുന്നില്ലേ? സംസ്ഥാന സർക്കാരുകളോട് ചോദിക്കുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (13:28 IST)
ഉയർന്ന ഇന്ധനവിലയെ പറ്റി പരാതിയുള്ള ജനങ്ങൾ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ വില വീണ്ടും കുറയ്ക്കാൻ സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമല. ജിഎസ്‌ടി കൗൺസിൽ നിരക്ക് നിശ്ചയിക്കാത്തതിനാൽ ജിഎസ്‌ടിയിൽ പെട്രോൾ-എന്നിവ ഉൾപ്പെടുത്താനാവില്ലെന്നും നിർമല വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :