പൊതുമേഖലാ ബാങ്കുകളുടെ പിടി സര്‍ക്കാരില്‍ തന്നെ

ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 16 ജൂലൈ 2014 (11:44 IST)
പൊതുമേഖല ബാങ്കികളുടെ നിയന്ത്രണം തല്‍ക്കാലത്തേക്ക് വിട്ടൂകൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വിഹിതം പടിപടിയായി കുറച്ച് 50 ശതമാനത്തില്‍ താഴെയാക്കണമെന്ന നിര്‍ദേശം നല്‍കിയ പിജെ നായക് കമ്മിറ്റിയുടെ ആശയമാണ് സര്‍ക്കാര്‍ തത്കാലം വേണ്ടെന്നു വച്ചത്.

ബാങ്ക് ബോര്‍ഡുകളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി റിസര്‍വ് ബാങ്കാണ് ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാന്‍ പിജെ നായക്കിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം കൊടുക്കണമെന്ന ലക്ഷ്യത്തിലാണ് കമ്മിറ്റി സര്‍ക്കാരിന് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം പൊതുമേഖലാ ബാങ്കുകള്‍ക്ക് സ്വയംഭരണം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. എന്നാല്‍ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറഞ്ഞത് 51 ശതമാനം നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ജിഎസ് സന്ധു വ്യക്തമാക്കി. ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :