ഹരിത ട്രിബ്യൂണല്‍ പല്ലുകൊഴിഞ്ഞ സിംഹമാകും!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (10:37 IST)
ഹരിത ട്രിബ്യൂണലിന്റെ പല്ലും നഖവും തല്ലിക്കൊഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന വിധികള്‍ പ്രസ്താവിക്കുന്നതിനാലാണ് ദേശീയ ഹരിത ട്രിബ്യൂണലിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത്.

ഇതിനാവശ്യമായ അഭിപ്രായ രൂപീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. ഇതിനായി ഉടന്‍ നിയമഭേദഗതി നടത്തുമെന്നാണ് സൂചന. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാനാണ് തീരുമാനം.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പല പദ്ധതികള്‍ക്കും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ച പശ്ചാത്തലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്.
ഈയൊരു അവസ്ഥ പഠിക്കുവാനായി പ്രത്യേക സമിതിയെയും നിയമിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :