ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 9 ഓഗസ്റ്റ് 2014 (17:18 IST)
ബിജെപി പാവപ്പെട്ടവരുടെ പാര്‍ട്ടിയാണെന്ന് അമിത് ഷാ. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റശേഷം ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുന്നതിനിടേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാവപ്പെട്ടവരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. തങ്ങളുടെ പാര്‍ട്ടി ബി ജെ പിയാണെന്ന് അവര്‍ ചിന്തിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രി ആകണമെന്ന് ആവര്‍ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ പ്രവര്‍ത്തകനെന്ന നിലയിലാണ് ബി ജെ പി പ്രവര്‍ത്തനം തുടങ്ങിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍നിന്ന് ബി ജെ പിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തിലാണ് ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അമിത് ഷാ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ്ങിന്റെ പിന്‍ഗാമിയായാണ് ബി ജെ പി ദേശീയ അധ്യക്ഷനാകുന്നത്.