1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. death in up

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു; നിരവധിപേരുടെ നില ഗുരുതരം

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു; നിരവധിപേരുടെ നില ഗുരുതരം

death
ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. ഇറ്റാ ജില്ലയിലെ ലുഹാരി ദര്‍വാജ, ലൗഖേര എന്നീ ഗ്രാമത്തില്‍പ്പെട്ടവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇവര്‍ വിഷമദ്യം കഴിച്ചിരുന്നത്. മൂന്നു പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയില്‍ നിന്നും  നിരവധിപേരുടെ നില ഗുരുതരമാണ്. 
 
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സൈസ് ജീവനക്കാരടക്കം 5 പേരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരെല്ലാം തൊഴിലാളികളാണ്. മദ്യം വിതരണം ചെയ്ത ശ്രീപാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 
 
About Writer
priyanka
അടുത്ത ലേഖനം
സുല്‍ത്താന്‍ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണം പിടിച്ചെടുത്തു