മാരന്റെ അറസ്റ്റിന് സുപ്രീംകോടതിയുടെ വിലക്ക്

ന്യൂഡല്‍ഹി| JOYS JOY| Last Updated: ബുധന്‍, 12 ഓഗസ്റ്റ് 2015 (12:32 IST)
മുന്‍ ടെലകോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ
താല്‍ക്കാലിക വിലക്ക്. സെപ്തംബര്‍ 14 വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേസിന്റെ വിചാരണ ഇനി സപ്തംബര്‍ പതിനാലിന് നടക്കും. തന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയുടെ നടപടിക്ക് എതിരെ മാരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വീട്ടില്‍ അനധികൃത ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍, കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ മുന്‍പാകെ കീഴടങ്ങണമെന്നും മാരനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ച കേസില്‍ മാരന്‍ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

മാരനെ അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത കോടതി സി ബി ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കരുതെന്നും പറഞ്ഞു. വി ഗോപാല്‍ഗൗഡ, ആര്‍ ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :