ചെന്നൈ|
JOYS JOY|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (19:07 IST)
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ ടെലകോം മന്ത്രി ദയാനിധിമാരന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. മദ്രാസ് ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. മൂന്നു ദിവസത്തിനകം സി ബി ഐക്ക് മുന്നില്‍ കീഴടങ്ങാന്‍ ദയാനിധി മാരന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ദയാനിധി മാരന്‍ സഹകരിക്കുന്നില്ലെന്ന് സി ബി ഐ പറഞ്ഞിരുന്നു. അതിനാല്‍ മാരന്റെ ജാമ്യം റദ്ദാക്കണമെന്നും സി ബി ഐ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ടെലകോം മന്ത്രിയായിരിക്കെ, ദയാനിധി മാരന്റെ ബോട്ട് ക്ലബ്ബിലെ വസതിയിലേക്ക് 323 ബി എസ് എന്‍ എല്‍ ലൈനുകള്‍ നിയമവിരുദ്ധമായി വലിച്ച കേസാണ് ടെലഫോണ്‍ എക്സചേഞ്ച് കേസ്.
ബോട്ട് ക്ലബ്ബിലെ വസതിയില്‍ നിന്ന് ഈ ലൈനുകള്‍ രഹസ്യ കേബിള്‍ വഴി മാരന്‍ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സണ്‍ ടി വിയുടെ ഓഫീസിലേക്ക് മാറ്റി ടി വിയുടെ പ്രോഗാമുകള്‍ അപ്‌ലിങ്ക് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് കേസ്.