അശ്ലീലസൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (13:04 IST)
രാജ്യത്ത് അശ്ലീലസൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ അറിയിച്ച നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കണോ വേണയോ എന്നത് മുതിര്‍ന്നവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.

രാജ്യത്ത് ഒരു അശ്ലീല സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെടും. ഈ സാഹചര്യത്തില്‍ അശ്ലീലസൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം നടക്കില്ല.
അതേസമയം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രദശിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :