ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 8 ഓഗസ്റ്റ് 2015 (12:39 IST)
വിവാദമായ 66എ റദ്ദാക്കി അഭിപ്രായ സവാതന്ത്ര്യത്തിന് വിശാലമായ ആകാശം തുറന്നു നല്‍കിയ സുപ്രീ കോടതിക്കും മനസിലായി സോഷ്യല്‍ മീഡിയകള്‍ക്ക് കടിഞ്ഞാടിണമെന്ന്. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ നിയമം അനിവാര്യമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. ഒരു ബലാത്സംഗ കേസില്‍ പ്രതിയാണെന്ന തെറ്റായ വാര്‍ത്ത തന്റെ പേരില്‍ വാട്ട്‌സ്ആപ് വഴി പ്രചരിക്കുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ നാഗേശ്വര ചൂണ്ടിക്കാട്ടിയിരുന്നു.
ഇതൊടെയാണ് കോടതി സോഷ്യല്‍ മീഡിയകള്‍ക്കെതിരെ തിരിഞ്ഞത്. ഓണ്‍ലൈന്‍ വഴി അപകീര്‍ത്തികരവും വിദ്വേഷവും പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നിതന് ആവശ്യമായ ശക്തമായ നിയമം കൊണ്ടു വരണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദീപക് മിശ, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന ബഞ്ചാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.
വിവാദമായ 66എ റദ്ദാക്കിയതിന് ശേഷം സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിയമത്തിന് രൂപം നല്‍കണമെന്ന് പാര്‍ലമെന്റിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.