ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (12:24 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. വ്യക്തിപരമായ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോകുന്നതിനായാണ് രാഹുല്‍ അവധിയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്ക് പോയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും വിദേശയാത്ര നടത്തുന്നത്. രാഹുലും അമേരിക്കയിലേക്ക് തന്നെയാണ് പോയതെന്നാണ് വിവരം.
വിവിധ രാജ്യങ്ങളിൽ നിന്നുളള നേതാക്കൾ പങ്കെടുക്കുന്ന കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിനാണ് രാഹുല്‍ യുഎസിലേക്ക് പുറപ്പെടുന്നതെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജോവാല വ്യക്തമാക്കി. എന്നാല്‍ അതല്ല അസുഖബാധിതയായ മുത്തശിയെ കാണാനാണ് രാഹുലിന്റെ യാത്രയെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.
രാഹുലിന്റെ യാത്രയ്ക്ക് കൃത്യമായ വിശദീകരണം പാര്‍ട്ടി ഇതുവരെ നല്‍കിയിട്ടില്ല.
എന്നാല്‍ രാഹുൽ ഉടൻ തിരിച്ചെത്തി ബിഹാർ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നും രൺദീപ് സിങ് സുർജോവാല പറഞ്ഞു. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അജ്ഞാത വാസം നടത്തിയ രാഹുലിന്റെ പ്രവൃത്തി വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്.