പന്നി കുറുകേ ചാടി : ബൈക്ക് യാത്രക്കാരന്‍ മരിച്ചു

നെടുമങ്ങാട്| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (19:57 IST)
കാട്ടുപന്നി കുറുകേ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ കഴിഞ്ഞ ദിവസം മരിച്ചു. പനവൂര്‍ അംബേദ്കര്‍ ഗ്രാമം തേവരക്കുഴി സ്റ്റീഫന്‍ എന്ന 65 കാരനാണു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. റോഡില്‍ തെറിച്ചു വീണ് സ്റ്റീഫനു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യ പ്രേമാറാണി, മക്കള്‍ ലിബിന്‍, ലിന്‍റ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :