ജാമിയ സർവകലാശാലയുടെ മണ്ണിൽ ഡാനിഷ് സിദ്ദിഖിയ്ക്ക് അന്ത്യവിശ്രമം

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂലൈ 2021 (17:35 IST)
ആക്രമണത്തിൽ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂർത്തിയാകാത്ത മക്ക‌ളുടെയും മൃതദേഹങ്ങളാണ് ഇവിടെ സാധാരണയായി സംസ്‌കരിക്കാറു‌ള്ളത്.

റോയിട്ടേഴ്‌സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേ‌ഹം ജാമിയ ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നെന്ന് പി.ആര്‍.ഒ. അഹ്മദ് അസീം അറിയിച്ചു.

ജാമിയയുമായി വലിയ ബന്ധമാണ് ഡാനിഷ് സിദ്ദിഖിക്കുള്ളത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ജാമിയയിലെ മുന്‍പ്രൊഫസര്‍ ആയിരുന്നു. ജാമിയയില്‍നിന്നാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ജാമിയയിൽ നിന്ന് തന്നെ മ്പത്തികശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തബിരുദവും സിദ്ദിഖി സ്വന്തമാക്കിയിട്ടുണ്ട്. വെളിയാഴ്‌ച്ച താലിബാൻ ആക്രമണത്തിലാണ് പുലിറ്റ്‌സർ സമ്മാന ജേതാവ് കൂടിയായ സിദ്ദിഖി കൊല്ലപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :