അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ജൂലൈ 2021 (10:22 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,106,065 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 518 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 413,609 ആയി ഉയർന്നു.
4,44,660 ആക്‌ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കൊവിഡ് ആക്‌ടീവ് കേസുകളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സജീവ രോഗികളുടെ എണ്ണത്തില്‍ 1.36 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,004 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.31 ശതമാനം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.