കാറ് കയറി പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരി മരിച്ചു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മെയ് 2023 (13:06 IST)
ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ദേഹത്തേക്ക് കാര്‍ കയറി മരിച്ചു. ഹൈദരാബാദില്‍ പാര്‍ക്കിങ് ഏരിയയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മ അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കായി എത്തിയിട്ടുണ്ടായിരുന്നു. പുറത്ത് നല്ല ചൂടായതിനാല്‍ കുട്ടിയെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കിടത്തുകയായിരുന്നു അവര്‍. മൂത്ത കുട്ടിയായ ആറു വയസ്സുകാരന്റെ ഒപ്പം ഭക്ഷണം കൊടുത്താണ് കുഞ്ഞിന് കിടത്തിയത്. നിലത്ത് തുണി വിരിച്ച് അതില്‍ കുഞ്ഞിനെ കിടത്തി വൈകാതെ തന്നെ കുട്ടി ഉറങ്ങിപ്പോയി.

അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഹരി രാമകൃഷ്ണ എന്നയാള്‍ പതിവുപോലെ തന്റെ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ എത്തിയതായിരുന്നു. സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലം ആയതിനാല്‍ ഹരി അധികം ശ്രദ്ധിച്ചില്ല.

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാര്‍ പാര്‍ക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു. കുട്ടി കിടക്കുന്നത് താന്‍ ശ്രദ്ധിച്ചില്ലെന്നാണ് ഹരി പോലീസിനോട് പറഞ്ഞത്. കുട്ടിയെ തുണികൊണ്ട് മൂടിയിരിക്കുന്നതായാണ് കണ്ടെന്നും മൊഴി കൊടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :