കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 മെയ് 2023 (11:18 IST)
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുക എന്നാണ് വിവരം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കല്‍. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവുകള്‍ എല്ലാം പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിജാബ് നിരോധനവും ഗോവധ നിരോധനവും സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് മന്ത്രി പ്രിയങ്ക ഗാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമസഭാ സമ്മേളനത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :