ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 16 മെയ് 2017 (09:26 IST)
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണമായ വാണാക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന് റിപ്പോര്‍ട്ട്.
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകൾ പ്രവർത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം ഇടപാടുകൾ മുടങ്ങി.
കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ സൈബർ ആക്രമണം രേഖപ്പെടുത്തി. അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ റാൻസംവെയര്‍ നാശമുണ്ടാക്കി.
വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യും.