ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 15 മെയ് 2017 (08:36 IST)
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന്റെ രണ്ടാംഘട്ട റാൻസംവേർ
ആക്രമണം ഇന്നുണ്ടാകുമെന്നു മുന്നറിയിപ്പ്.
ശനി, ഞായര്‍ അവധി കഴിഞ്ഞ് പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ശനിയാഴ്ചത്തെ വൈറസ് ആക്രമണത്തെ തടഞ്ഞ മാൽവെയർ ടെക് എന്ന ബ്രിട്ടീഷ് സൈബർ സുരക്ഷാ ഗവേഷകന് അറിയിച്ചു.
ഇന്നുമുതൽ കമ്പനികൾ പ്രവർത്തിച്ചുതുടങ്ങുമ്പോള്‍
റാൻസംവേർ വൈറസ് നാശംവിതച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലാണ്.
ഇന്ത്യയിൽ ആന്ധ്രപ്രദേശിലെ അഞ്ചു ജില്ലകളിൽ
പൊലീസ് കമ്പ്യൂട്ടർ നെറ്റ് വർക്ക് നിശ്ചലമായി. ഇതിന്റെ തുടർച്ചയായി കൂടുതൽ ആക്രമ ണം ഇന്നുണ്ടാ യേക്കുമെന്നാണ് ഗവേഷകന്റെ മുന്നയിപ്പ്.
പഴയ എക്സ് പി, വിൻഡോസ് 8, വിൻഡോസ് സെർവർ 2003 വേർഷനുകളിലുള്ള കമ്പ്യൂട്ടറുകളാണ് കൂടുതൽ വൈറസ് ആക്രമണ ഭീതിയിലുള്ളത്.
വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന ‘റാൻസംവേർ’ ദുഷ്പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യൻ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്.