മുംബൈ|
BIJU|
Last Modified വ്യാഴം, 11 മെയ് 2017 (19:53 IST)
എസ് ബി ഐയിലെ സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. എസ്ബിഐ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ പരിഗണിച്ചാണ്
എസ് ബി ഐ പുതിയ അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇങ്ങനെയാണ് പുതിയ അറിയിപ്പിലെ വിവരം - ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. എന്നാല്‍ മെട്രോ നഗരങ്ങളില്‍ ഇത് എട്ട് ഇടപാടുകളായി ചുരുക്കിയിട്ടുണ്ട്. സൌജന്യമായുള്ള പത്ത് ഇടപാടുകളില്‍ അഞ്ച് എണ്ണം എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. 10 ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്നും എസ് ബി ഐ അറിയിച്ചു.
മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്ന കാര്യത്തില്‍ എസ് ബി ഐ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ കഴിയുകയുള്ളൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കും.