ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 15 മെയ് 2017 (14:18 IST)
സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തില്‍ ഇന്ത്യക്കും തിരിച്ചടി ലഭിച്ചതോടെ രാജ്യത്തെ ബാങ്കുകൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്.
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പഴയ വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടയ്ക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.
സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ എടിഎമ്മുകള്‍ തുറക്കാവൂ എന്നും നിർദേശമുണ്ട്. ഇതോടെ രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകൾ അടച്ചിടേണ്ടിവരും. രാജ്യത്ത് ആകെയുള്ള 2,25 ലക്ഷം എടിഎമ്മുകളില്‍ 60 ശതമാനവും കാലാഹരണപ്പെട്ട വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എടിഎമ്മുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്ക് ചെയ്യപ്പെടുമെന്ന ഭീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയെ സൂക്ഷിക്കാന്‍ ആര്‍ബിഐ ബാങ്കുകളോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ വിന്‍ഡോസ് എക്‌സ്പിക്ക് പ്രത്യേക അപ്‌ഡേഷന്‍ ലഭ്യമാക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
വാണാക്രൈ’ എന്നു പേരിട്ട വൈറസ് ബാധിച്ച കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്ന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യും.