ഇടിവിവാദം; ധോണിക്കും മുസ്തഫിസുര്‍ റഹ്മാനും പിഴ

  മഹേന്ദ്ര സിംഗ് ധോണി , മുസ്തഫിസുര്‍ റഹ്മാന്‍ , ഇടിവിവാദം , ഇന്ത്യ-ബംഗ്ലാദേശ് ഏകദിനം
ധാക്ക| jibin| Last Modified ശനി, 20 ജൂണ്‍ 2015 (09:42 IST)
ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ബംഗലാദേശ് യുവ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനും പിഴ. വ്യാഴാഴ്ച കളിക്കിടയില്‍ നടന്ന ഇടിവിവാദത്തിലാണ് ഇരുവര്‍ക്കും പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 75 ശതമാനം ധോണിയും 50 ശതമാനം റഹ്മാനും പിഴയായി നല്‍കണം.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ 25മത് ഓവറില്‍ സിംഗിളെടുക്കാന്‍ ഓടവേ റഹ്മാനെ ഇടിച്ചതാണ് നടപടിക്കിടയാക്കിയത്. ഇടിയത്തെുടര്‍ന്ന് റഹ്മാന് ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ തല്‍ക്കാലത്തേക്ക് ഗ്രൗണ്ട് വിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് ധോണിയെയും റഹ്മാനെയും വെള്ളിയാഴ്ച വിളിച്ചുവരുത്തിയ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ്, ലെവല്‍-2 കുറ്റത്തിന് ഇരുതാരങ്ങള്‍ക്കും പിഴയിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :