തോറ്റെങ്കിലും കടുവകളേക്കള്‍ മികച്ചവര്‍ നമ്മളാണ്: റെയ്‌ന

   സുരേഷ് റെയ്‌ന , ടീം ഇന്ത്യ , ഇന്ത്യ- ബംഗ്ലാദേശ്
ധാക്ക| jibin| Last Modified ശനി, 20 ജൂണ്‍ 2015 (15:35 IST)
ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടുവെങ്കിലും ബംഗ്ലാദേശിനെക്കാള്‍ മികച്ച ടീം ഇന്ത്യയാണെന്ന് മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്‌ന. തോല്‍‌വി വേദനിപ്പിക്കുന്നതാണെങ്കിലും ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ജയിച്ച് തങ്ങള്‍ തിരിച്ചുവരും. ഇന്ത്യയെ അപേക്ഷിച്ച് മികച്ച കളി പുറത്തെടുത്താണ് ബംഗ്ലാദേശ് ജയിച്ചത്. എന്നിരുന്നാലും ഇന്ത്യ തന്നെയാണ് മികച്ച ടീം. മറ്റൊരു തലത്തിലാണ് ടീം ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ നന്നായി കളിച്ചില്ലെന്നതാണ് വാസ്തവം. മികച്ച പോരാട്ടം പുറത്തെടുത്താലെ ശക്തരായി തിരിച്ചുവരാന്‍ കഴിയുകയുള്ളു. ഒരു മത്സരം പരാജയപ്പെട്ടതു കൊണ്ട് ഞങ്ങള്‍ മോശം ടീം ആകുന്നില്ല. തിരിച്ചുവരവിന്‍റെ രീതി കൊണ്ടു തന്നെ ടീം ഇന്ത്യയുടെ കരുത്ത് വ്യക്തമാകും റെയ്ന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :