ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (15:38 IST)
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ ബസ്താറിലാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡറായ എസ് ബി ടിര്‍കി ആണ് കൊല്ലപ്പെട്ടത്. ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫിനെതിരെ മാവോയിസ്റ്റ് വെടിയുതിര്‍ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :