2022 ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരത്തെ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (14:22 IST)
2022 ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരം ശ്രേയസ് അയ്യരാണ്. 12.25 കോടി ചിലവഴിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടി ചിലവഴിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ സ്വന്തമാക്കി.


കഴിഞ്ഞ ഐപിഎല്‍ വരെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തിന് എടുത്തത് ക്രിസ് മോറിസിനെയാണ്. 2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 16.2 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ സ്വന്തമാക്കിയത്. അതേസമയം ഐപിഎല്‍ ആരംഭിച്ച 2008ല്‍ ധോണിക്കായിരുന്നു ഉയര്‍ന്ന തുക ലഭിച്ചത്. 1.5 മില്യണ്‍ ഡോളറിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ എടുത്തത്. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് 2012ല്‍ രണ്ടുമില്യണ്‍ ഡോളര്‍ നല്‍കിയാണ് ജഡേജയെ എടുത്തത്. ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :