രോഗങ്ങൾ ആക്രമിക്കുന്നു; സിഅർപിഎഫിൽ മദ്യ നിരോധനം

Last Modified ചൊവ്വ, 21 ജൂലൈ 2015 (16:52 IST)
സിഅർപിഎഫിൽ മദ്യം പൂര്‍ണമായി നിരോധിച്ചു. ജവാൻമാർക്കിടയിൽ മദ്യപാനം മൂലമുള്ള രോഗങ്ങൾ വർധിക്കുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മദ്യ നിരോധനം.ജൂൺ 29ലെ സിആർപിഎഫ് ഡയറക്ടർ ജനറലിന്റെ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

ആരോഗ്യം വർദ്ധിപ്പിക്കാൻ സിആർപിഎഫ് സേനാംഗങ്ങൾ നിർബന്ധമായും യോഗ പരിശീലിക്കണം എന്നും ഉത്തരവിൽ പറയുന്നു. 2013-2014 വർഷങ്ങളിൽ സിആർപിഎഫ് ജവാൻമാർക്കിടയിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

2013ൽ 200ഓളം പേരും 2014ൽ 180ഓളം പേരും മദ്യഉപയോഗം മൂലമൂലമുളള രോഗങ്ങൾ മൂലം മരിച്ചു.ആരോഗ്യപ്രശനങ്ങൾ നേരിടുന്ന ജവാൻമാർ ഇതിലും കൂടുതലാണെന്നും ഇക്കാരണത്തലാണ് സേനക്കിടയിൽ മദ്യം പൂർണ്ണമായി നിരോധിക്കുന്നതെന്ന് സിആർപിഎഫ് ഡയറക്ടർ പ്രികാശ് മിശ്ര അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :