വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് മദ്യം നിരോധിക്കും: നിതീഷ് കുമാര്‍

നിതീഷ് കുമാർ , മദ്യം നിരോധിക്കും , സാമൂഹ്യക്ഷേ വകുപ്പ്
പട്ന| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (09:57 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും അധികാരത്തിലേറിയാൽ സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് ജെഡി (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. സ്ത്രീകള്‍ക്കായുള്ള സാമൂഹ്യക്ഷേ വകുപ്പ് സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.

മദ്യം നിരോധിക്കണമെന്ന് ഒരു കൂട്ടം സ്ത്രീകൾ എന്നാടാവശ്യപ്പെട്ടിരുന്നു. അവർ പറഞ്ഞത് ശരിയാണ്. വീണ്ടും അധികാരത്തിൽ ഞാനെത്തിയാൽ ഉറപ്പായും മദ്യം നിരോധിക്കുമെന്നും ഉറപ്പ് നല്‍കി. നിതീഷ് കുമാറിന്റെ പ്രസംഗത്തിന് ശേഷം സാശ്രയ സംഘങ്ങളിലെ സ്ത്രീകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയോട് സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ വേദിയിലെത്തിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം, നിതീഷ് കുമാറിന്റെ ഈ വാഗ്ദാനത്തെ ബിജെപി വിമർശിച്ചു. ഈ വിഷയത്തിൽ സർക്കാരിന് ഗൗരവമുണ്ടെങ്കിൽ മദ്യനിരോധനം എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

മദ്യം നിരോധിക്കുന്നതിനെ നിതീഷ് കുമാർ നേരത്തെ പിന്തുണച്ചിരുന്നില്ല. നിരോധനമേർപ്പെടുത്താൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മദ്യവിൽപന ഇനത്തിലെ നികുതിയിലൂടെ ഏകദേശം 2,500 കോടി രൂപയുടെ വരുമാനം പ്രതിവർഷം സർക്കാരിനു ലഭിക്കുന്നതായിരുന്നു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :