അടവുനയത്തിലെ അടിപിടി; ബദല്‍ രേഖ ഉണ്ടാകില്ലെന്ന് കാരാട്ട്

 സിപിഎം , പ്രകാശ് കാരാട്ട് , ബദല്‍ രേഖ , കേന്ദ്ര കമ്മിറ്റി യോഗം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (18:13 IST)
അടവുനയവുമായി ബന്ധപ്പെട്ട് ബദല്‍ രേഖ ഉണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതേസമയം അടവുനയത്തിന്റെ കരടിന് ഭേദഗതി വരുത്താന്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അടവുനയവുമായി ബന്ധപ്പെട്ട് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും കാരാട്ട് വ്യക്തമാക്കി.

ഏഴ് കാര്യങ്ങളിലാണ് അടവുനയത്തിന്റെ കരടിന് ഭേദഗതി വരത്തുക. ഈ വിഷയത്തിനായി പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയെന്നും കാരാട്ട് പറഞ്ഞു. ഭേദഗതികള്‍ സംബന്ധിച്ച് അടുത്ത കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.

പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലത്ത് സ്വീകരിച്ച അടവു നയങ്ങളാണ് പിഴച്ചതെന്നാണ് സീതാറാം യെച്ചൂരി കൊണ്ടുവന്ന ബദല്‍ രേഖയില്‍ വ്യക്തമാക്കുന്നു. പിബി വിലയിരുത്തല്‍ പ്രകാരം ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ 1978ല്‍ അംഗീകരിച്ചതും കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി പ്രയോഗിക്കുന്നതുമായ രാഷ്ട്രീയ അടവുനയം തെറ്റായിരുന്നതുകൊണ്ടാണ് പാര്‍ട്ടി നശിച്ചതെന്നാണ് കണ്ടെത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :