കരട് രേഖയിലെ കല്ലുകടി; പ്ലീനം വിളിച്ചു ചേര്‍ക്കാന്‍ സാധ്യത

കരട് രേഖയിലെ കല്ലുകടി; പ്ലീനം വിളിച്ചു ചേര്‍ക്കാന്‍ സാധ്യത
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (09:13 IST)
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കാനിരിക്കെ ഔദ്യോഗിക പക്ഷം കൊണ്ടുവന്ന കരട് രേഖ ഈ കേന്ദ്രകമ്മിറ്റിയില്‍ അംഗീകാരമാകില്ല എന്ന് ഏറെക്കുറെ ഉറപ്പായി. പുതുക്കിയ കരട് അടുത്ത കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷമെ തീരുമാനമാകൂ. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തെ അടവു നയം വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടും സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശവും ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും കരട് അംഗീകരിക്കുന്നത് മാറ്റണം എന്നാവശ്യപ്പെട്ടു. ഇന്നലെ കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എം സി ജോസഫൈന്‍, തോമസ് ഐസക് എന്നിവരും കരട് അംഗീകരിക്കുന്നത് മാറ്റണം എന്ന നിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചയ്ക്കു ശേഷം ചേര്‍ന്ന ഇന്നലെ വൈകിട്ട് ചേര്‍ന്ന പിബി യോഗത്തില്‍ കരട് അംഗീകരിക്കുന്നത് മാറ്റിവയ്ക്കാന്‍ ധാരണയായെന്നാണ് സൂചന.

അങ്ങനെ സംഭവിച്ചാല്‍ പുതുക്കിയ കരട് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിലും പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസിലും അവതരിപ്പിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംഘടനാ പ്‌ളീനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനവും ഇന്ന് ഉണ്ടായേക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :