മുരളി വധം: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുമ്പള| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (10:42 IST)
സൂരംബയലില്‍ സിപിഎം പ്രവര്‍ത്തകനായ പി.മുരളി വെട്ടേറ്റുമരിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായി. കുമ്പള സ്വദേശി മിഥുനാണ് പിടിയിലായത്. ഒക്ടോബര്‍ 27-ന് വൈകീട്ട് 4.35-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബൈക്കില്‍ സുഹൃത്ത് മഞ്ജുനാഥിനൊപ്പം സഞ്ചരിക്കുകയായിരുന്ന മുരളിയെ രണ്ടു ബൈക്കുകളിലായെത്തിയ ഒരുസംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. സൂരംബയല്‍ അപ്‌സര മില്ലിനടുത്താണ് സംഭവം നടന്നത്.

നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് മുരളിക്കൊപ്പമുണ്ടായിരുന്ന മഞ്ജുനാഥ് മൊഴി നല്‍കിയിരുന്നു. അവരിലൊരാളാണ് മിഥുന്‍. മുഖ്യപ്രതി ശരത്തിനും മറ്റു രണ്ടുപേര്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :