അടവ് നയത്തിലെ തമ്മിലടി; പിബി ഇന്ന് വീണ്ടും ചേരും

 സിപിഎം , പൊളിറ്റ് ബ്യൂറോ , കേന്ദ്രകമ്മറ്റി , വിഎസ് അച്യുതാനന്ദന്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (15:24 IST)

കേന്ദ്രകമ്മറ്റിയില്‍ അടവുനയത്തെച്ചൊല്ലിയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന് വീണ്ടും ചേരും.

കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം വൈകിട്ട് ആറിനാണ് യോഗം ചേരുക. കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയതും. കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിച്ച യെച്ചൂരിക്ക് പിന്തുണയുമായി വിഎസ് എത്തിയതുമാണ് വീണ്ടും യോഗം ചേരാന്‍ കാരണമായത്.

ഔദ്യോഗിക നിലാപാടുകള്‍ക്കൊപ്പം സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ക്കും പിന്തുണ ലഭിച്ചതിനാലാണ് അന്തിമ കരടുസംബന്ധിച്ച തീരുമാനത്തിനായി പിബി ചേരുന്നത്. അതേസമയം അടവുനയത്തെച്ചൊല്ലിയുള്ള ഭിന്നതയും വ്യത്യസ്ത അഭിപ്രായങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം വൈകിട്ട് ചേരുന്നത്.

ഇന്നത്തെ യോഗത്തില്‍ കേന്ദ്രനേതൃത്വത്തിനെതിരെ വിഎസ് ആഞ്ഞടിച്ചത് യോഗത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ നേതൃത്വം പല കാര്യങ്ങളിലും നോക്കുകുത്തിയാണെന്നും. മുസ്ലിം ലീഗിനേയും, കേരള കോണ്‍ഗ്രസിനേയുമല്ല ഇടതുസ്വഭാവമുള്ള പാര്‍ട്ടികളേയാണ് മുന്നണിയില്‍ എത്തിക്കേണ്ടെന്നും വിഎസ് യോഗത്തില്‍ നല്‍കിയ കുറിപ്പില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :