ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (18:03 IST)
കള്ളപ്പണക്കാരായ എല്ലാ ഇന്ത്യക്കാരുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ നാളെ അറിയിക്കണമെന്ന് സുപ്രീംകോടതി. കള്ളപ്പണക്കേസില്‍ ഉള്‍പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും കോടതി വ്യക്തമാക്കി.
കള്ളപ്പണക്കാര്‍ക്കെതിരായി എങ്ങനെയാണ് അന്വേഷിക്കേണ്ടതെന്ന് കോടതിക്ക് അറിയാമെന്നും. കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും. അതിനാല്‍ കള്ളപ്പണക്കേസില്‍ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ കോടതിയെ ഏല്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കള്ളപ്പണക്കാരെ സംരക്ഷിച്ചുക്കൊണ്ട് അവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിക്കേണ്ട കാര്യമില്ല. പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉത്തരവിലെ ഒരു വാക്കുപോലും മാറ്റില്ലെന്നും കോടതി വ്യക്തമാക്കി.
കള്ളപ്പണക്കേസില്‍ ഏഴു വ്യക്തികളുടെയും ഒരു കമ്പനിയുടെയും പേരുള്ള പുതിയ പട്ടിക ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്കു നല്‍കിയിരുന്നു. മൂന്ന് പേരുടെ പേരുകള്‍ മാത്രം വെളിവാക്കിയത് അനുചിതമല്ലെന്നും കോടതി പറഞ്ഞു. അതേസമയം മുഴുവന്‍ പേരുകളും നാളെ പുറത്ത് വിടുമെന്ന് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.