രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (17:31 IST)
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന നളിനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തടവില്‍ കഴിയുന്ന തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസില്‍ നേരത്തെ നളിനിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. തമിഴ്നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടന്ന ഇവരുടെ ശിക്ഷയില്‍ പിന്നീട് ഇളവ് വരുത്തി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

കേസിലെ കൂട്ട് പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ വിടണമെന്നാവശ്യപ്പെട്ടാണ് നളിനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ശിക്ഷ റദ്ദാക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. 2200 ജീവപര്യന്തം തടവുകാരെ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്ടില്‍ പത്തുവര്‍ഷത്തെ ശിക്ഷ കഴിയുന്നതിന് മുമ്പ് തന്നെ മോചിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സിബിഐ അന്വേഷിച്ച കേസുകളിലെ പ്രതികളെ ശിക്ഷാ കാലാവധിക്കു മുന്‍പു ജയില്‍ മോചിതരാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിക്കണമെന്ന ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ സിആര്‍പിസിയിലെ 435മത് വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പിനെ ചോദ്യം ചെയ്തതാണ് നളിനി ഹര്‍ജി നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :