മന്ത്രിമാരാകാൻ സാധ്യതയുള്ളവരില്‍ എം സ്വരാജും; ഒരംഗം മാത്രമുള്ള ഘടകകക്ഷികൾക്ക് പ്രാതിനിധ്യം ലഭിച്ചേക്കില്ല

മന്ത്രിസഭാ രൂപീകരണ ചർച്ചകളെല്ലാം പെട്ടെന്നുതന്നെ പൂർത്തിയാക്കി, സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങുകയാണ് ഇടതുമുന്നണി.

തിരുവനന്തപുരം, സി പി ഐ, സി പി എം, എം സ്വരാജ്, കെ ബാബു thiruvananthapuram, CPI, CPM, M Swaraj, K Babu
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 20 മെയ് 2016 (16:35 IST)
മന്ത്രിസഭാ രൂപീകരണ ചർച്ചകളെല്ലാം പെട്ടെന്നുതന്നെ പൂർത്തിയാക്കി, സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങുകയാണ് ഇടതുമുന്നണി. അതിന്റെ ആദ്യപടിയായി പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സി പി എമ്മിന്റേയും സി പി ഐയുടേയും മന്ത്രിമാരുടെ എണ്ണത്തിൽ ഇക്കുറി വർധവുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, ഒരംഗം മാത്രമുള്ള ഘടകകക്ഷികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കില്ലയെന്നാണ് സൂചന.

കഴിഞ്ഞ ഇടതുമന്ത്രിസഭയിൽ സി പി എമ്മിന് പത്തുമന്ത്രിമാരായിരുന്നു. ഇത്തവണ സി പി എമ്മിന് പന്ത്രണ്ടും കഴിഞ്ഞ തവണ നാല് മന്ത്രിമാരുണ്ടായിരുന്ന സി പി ഐക്ക് അഞ്ചും മന്ത്രിമാരുണ്ടാകുമെന്നാണ് നിലവിലെ സൂചന. സി പി ഐയുടെ മന്ത്രിമാരെ തീരുമാനിക്കാൻ സംസ്ഥാന നിർവാഹകസമിതി യോഗം ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ചേരുന്നത്. സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി എസ് സുനിൽകുമാർ എന്നിവരുടെ പേരുകൾ ഏറെക്കുറെ ഉറപ്പാണ്. മുതിർന്ന നേതാവായ ഇ ചന്ദ്രശേഖരന്റെ പേരും പരിഗണിക്കുന്നു.

അഞ്ചാം മന്ത്രിയുണ്ടാവുകയാണെങ്കില്‍ വനിതക്കോ പുതുമുഖത്തിനോ അവസരം നൽകാനാണ് സാധ്യത. എൻ സി പിയിൽ എ കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാന പ്രതീക്ഷയുമായി സജീവമാണ്. ജനതാദൾ എസില്‍ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി എന്നിവരിൽ ഒരാൾക്ക് മന്ത്രിയാകാന്‍ സാധിക്കും. ഇരുപാർട്ടികളുടേയും നേതൃയോഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

കേരളാ കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ആർ എസ് പി(എൽ) എന്നിവരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കും. ഇവരിൽ ആരെങ്കിലും ഒരാൾക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിക്കുമെന്നും കരുതപ്പെടുന്നു. കൂടാതെ ത്രിപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെ ഉജ്ജ്വലവിജയം നേടിയ എം സ്വരാജിനും മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കരുതുന്നു.

സി പി എം സാധ്യതാ പട്ടിക: പിണറായി വിജയൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, വി കെ സി. മമ്മദ്കോയ, കെ ടി ജലീൽ, എ കെ ബാലൻ, എസ് ശർമ്മ, സുരേഷ് കുറുപ്പ്, തോമസ് ഐസക്, ജി സുധാകരൻ, മേഴ്സികുട്ടിയമ്മ/ഐഷാപോറ്റി, കടകംപള്ളി സുരേന്ദ്രൻ, സി കെ ശശീന്ദ്രൻ.

സി പി ഐ: സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി എസ് സുനിൽകുമാർ, ഇ ചന്ദ്രശേഖരൻ അഞ്ചാം മന്ത്രിയുണ്ടെങ്കിൽ വനിതയോ പുതുമുഖമോ ആയിരുക്കും. എൻ സി പി: തോമസ് ചാണ്ടി/എ കെ. ശശീന്ദ്രൻ. ജനദാദൾ (എസ്): മാത്യു ടി തോമസ്

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :