തന്റെ തോല്‍വിക്ക് കാരണം ജിഷയുടെ കൊലപാതകം; ജിഷയുടെ അമ്മയുടെ കരച്ചില്‍ റിംഗ് ടോണാക്കിയും തനിക്കെതിരെ പ്രചരണം നടത്തി: സാജു പോള്‍‌

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകമാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന സാജു പോള്

കൊച്ചി, പെരുമ്പാവൂര്‍, സാജു പോള്‍, സി പി എം, ജിഷ, കൊലപാതകം kochi, perumbavur, saju paul, CPM, jisha, murder
കൊച്ചി| സജിത്ത്| Last Updated: വെള്ളി, 20 മെയ് 2016 (15:44 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകമാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന സാജു പോള്‍. ഈ കൊലപാതകത്തെ തുടര്‍ന്ന് മറ്റ് പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം തനിക്കെതിരെ അനാവശ്യമായ പ്രചാരണങ്ങള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന ജിഷയുടെ അമ്മയുടെ കരച്ചില്‍ റിംഗ് ടോണാക്കിയാണ് ഇവരെല്ലാം പ്രചാരണം നടത്തിയിരുന്നെതന്നും സാജുപോള്‍ ആരോപിച്ചു. പെരുമ്പാവൂര്‍ എം എല്‍ എ ആയിരുന്ന സാജു പോള്‍ തങ്ങളെ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ മുന്‍പ് ആരോപണം ഉന്നിച്ചിരുന്നു.

സാജു പോളിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിരുന്നു. കൊലപാതകം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :