കാൺപൂർ|
aparna shaji|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (16:46 IST)
പശുവിനോടുള്ള അമിത സ്നേഹത്താൽ കാൺപൂരിലെ ഇസ്ലാം മതവിശ്വാസി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. കാണ്‍പൂരിലെ ഇറ്റാ സ്വദേശിയായ അഫ്ഖ് അലിയാണ് പശുക്കളോടുള്ള അടങ്ങാത്ത സ്‌നേഹം മൂലം ഭാര്യയെപ്പോലും നഷ്ടപ്പെടുത്തിയത്. പശുവിനെച്ചൊല്ലിയുള്ള കൊലപാതകങ്ങൾ ദിവസേന വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പശുവിന് വേണ്ടി സ്വന്തം ഭാര്യയെപ്പോലും ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായത്.
പതിനാല് പശുക്കൾ സ്വന്തമായുള്ള അലിക്ക് പശുക്കളിൽ മാത്രമായിരുന്നു ശ്രദ്ധ. തന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ മുഴുവൻ സമയവും പശുക്കളെ പരിപാലിച്ച് നടക്കുന്ന അലിയോട് ഒന്നുകിൽ താൻ അല്ലെങ്കിൽ പശു എന്ന് ഭാര്യ അന്ത്യശാസനം നൽകിയിരുന്നു. ഇതിനെതുടർന്നാണ് അലി ഭാര്യയെ ഉപേക്ഷിച്ചത്.
അലിയുടെ തീരുമാനത്തെതുടർന്ന് ഭാര്യ അഫ്‌റോസ് ജഹാന്‍ വീടുപേക്ഷിച്ചു പോയി. പതിനഞ്ചാം വയസ്സു മുതൽ പശുക്കളെ വളർത്തുകയാണ് അലിയെന്ന 55കാരൻ. വ്യവസായം എന്ന നിലയിലാണ് പശുക്കളെ വളര്‍ത്താന്‍ ആരംഭിച്ചതെങ്കിലും കഴിഞ്ഞ മുപ്പതിലധികം വര്‍ഷമായി ഈ വിശുദ്ധ മൃഗത്തോടൊപ്പം ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അലി പറഞ്ഞു.
അലിയുടെ പശു പ്രേമം ഗ്രാമത്തില്‍ പ്രശസ്തമാണ്. അതിരാവിലെ പശുക്കളെ കറന്നു കൊണ്ടാണ് അലിയുടെ ദിവസം തുടങ്ങുന്നത്. രാത്രി വൈകിയും പശുക്കളെ പരിപാലിച്ചു കൊണ്ട് അലി സമയം ചെലവഴിക്കും. എന്നാല്‍ പശുവിന് വേണ്ടി ഭാര്യയെ ഒഴിവാക്കിയതിന്റെ പേരില്‍ ബന്ധുക്കളിൽ ചിലർ വിമര്‍ശിക്കാറുണ്ടെന്നും അലി പറഞ്ഞു.