‘മോദി ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനം, പാവങ്ങ‌ളുടെ മിശിഹ’ - വെങ്കയ്യ നായിഡുവിന്റെ മോദി പുകഴ്ത്തലിനെതിരെ മറ്റു നേതാക്കൾ

‘മോദി ഇന്ത്യക്കുള്ള ദൈവത്തിന്റെ സമ്മാനം, പാവങ്ങ‌ളുടെ മിശിഹ’ - വെങ്കയ്യ നായിഡുവിന്റെ മോദി പുകഴ്ത്തലിനെതിരെ മറ്റു നേതാക്കൾ

ന്യൂഡ‌ൽഹി| aparna shaji| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (12:07 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ വരദാനവും ദൈവത്തിന്റെ സമ്മാനവുമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വിവാദത്തിൽ. ബി ജെ പി ദേശീയ നിർവാഹക സമിതിയിലെ രാഷ്‌ട്രീയ പ്രമേയാവതരണത്തില്‍ ആയിരുന്നു സംഭവം. മന്ത്രിയുടെ സ്തുതിപാട‌ൽ പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടാക്കി.

പ്രമേയത്തിൽ ആദ്യാവസാനം വരെ മോദിയെ വാഴ്ത്തിപ്പാടാനായിരുന്നു വെങ്കയ്യ നായിഡു ശ്രമിച്ചത്. ദൈവം നൽകിയ വരദാനമാണ് മോദി എന്നതിനൊപ്പം പാവങ്ങ‌ളുടെ മിശിഹ കൂടിയാണ് അദ്ദേഹമെന്നും പ്രമേയത്തിൽ പരാമർശിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്‍ അദ്ദേഹം. ട്വിറ്ററിൽ 1.8 കോടി ജനങ്ങൾ ഫോളോ ചെയ്യുന്നുണ്ടെന്നും ഫേസ് ബുക്കിൽ 3.2 കോടി ലൈക്ക് ഉണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ രാജ്യത്തെ തകർക്കാനുള്ള വാദമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യവും ദേശീയവാദവും ഒരുമിച്ച് പോകുന്നതാണെന്നും അദ്ദേഹം
പ്രമേയത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരായാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :