അനുബന്ധ വാര്‍ത്തകള്‍
- കൊറോണയ്ക്കൊപ്പം പുതിയ കൊലയാളി, ചൈനയില്‍ ‘ഹാന്റ വൈറസ്’ ബാധിച്ച് ഒരാള്‍ മരിച്ചു
- കൊവിഡ് 19: ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റി
- കൊറോണ വാര്‍ഡില്‍ ആഹാരവും മരുന്നും നല്കാന് റോബോട്ടുകള്‍, ചെന്നൈ ആശുപത്രിയിലെ വിപ്ളവം !
- കൊറോണ: ദിവസ വേതനക്കാർക്ക് 10 ലക്ഷം നൽകി സൂര്യയും കാർത്തിയും; രജനികാന്തിന്റെ വക 50 ലക്ഷം, 10 ലക്ഷം നൽകി വിജയ് സേതുപതിയും!
- 'ഇനിയുള്ള 2 ആഴ്ച നഗരത്തിൽ ആരും ഉണ്ടാകരുത്, ഇന്ത്യ കൈ വിട്ട് പോകും' - കൊവിഡ് പശ്ചാത്തലത്തിൽ സ്വന്തം പേര് മാറ്റി അശ്വിൻ
കൊവിഡ് 19: തമിഴ്‌നാട്ടിൽ ആദ്യ മരണം, രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 562 ആയി
കൊവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടിൽ ഒരാൾ മരിച്ചു. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾക്ക് രോഗം എങ്ങനെയാണ് ബാധിച്ചതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. ആരോഗ്യവകുപ്പും ഇയാൾക്ക് രോഗം വന്നതിനെ പറ്റിയുള്ള വിശദീകരണം നൽകിയിട്ടില്ല.
ഇതോടെ ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണാം 12 ആയി ഉയർന്നു.ഇന്ത്യയിൽ ഇതുവരെയായി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിൽ 48 പേർക്ക് രോഗം ഭേദമായി.ഇന്നലെ മാത്രം രണ്ട് പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്.അതേസമയം വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നത്.
ലോക്ക്‌ഡൗൺ രാജ്യമൊന്നാകെ നിലവിൽ വന്നതോടെ പുറത്തിറങ്ങുന്നതിന് കർശനമായ നിയന്ത്രണാങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ എല്ലാ കോണിലും ഒരുപോളെ ബാധകമാണ്. ജനങ്ങൾ ഈ സാഹചര്യത്തിൽ കർശനമായി സാമൂൂഹിക അകലം പാലിക്കുക എന്നതല്ലാതെ രോഗത്തെ തുരത്താൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് പ്രധാനമന്ത്രി ഇന്നലെ ജനങ്ങളോട് പറഞ്ഞു. വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.എന്നാൽ ഇത്തരം ഒരു അവസ്ഥ നിലനിൽക്കുമ്പോഴും പലരും നിരുത്തരവാദപരമായാണ് പുറത്തിറങ്ങുന്നത്. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് രോഗത്തെ നേരിടുന്നതെന്നും അവരുടെ പ്രവർത്തനത്തെ അംഗീകരിച്ചേ പറ്റുവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.