അവശ്യസാധനങ്ങളെല്ലാം കിട്ടും, പക്ഷേ ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനം

India, Lockdown, Coronavirus, Covid 19, Narendra Modi, ഇന്ത്യ, ലോക്‍ഡൌണ്‍, കൊറോണ വൈറസ്, കോവിഡ് 19, നരേന്ദ്രമോദി
ന്യൂഡല്‍ഹി| ജോര്‍ജി സാം| Last Updated: ബുധന്‍, 25 മാര്‍ച്ച് 2020 (00:09 IST)
രാജ്യം 21 ദിവസത്തെ ലോക്‍ഡൌണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ലോക്‍ഡൌണ്‍ കാലത്ത് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്‌ക്ക് ഒരു കുറവും ഉണ്ടാകില്ല എന്നതാണ് അതില്‍ പ്രധാനം.

അവശ്യസാധനങ്ങളുടെ ലഭ്യതയ്‌ക്കും വിതരണത്തിനും ഒരു കുറവും സംഭവിക്കില്ല. കുടിവെള്ളം, ആശുപത്രി, ബാങ്ക്, മാധ്യമങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ തുടരുകതന്നെ ചെയ്യും.

അവശ്യ വിഭാഗത്തില്‍ പെടുന്നവരുടെ സ്വകാര്യ/കോണ്‍‌ട്രാക്‍ട് വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നതായിരിക്കും. ഓട്ടോ, ടാക്‍സി തുടങ്ങിയ സര്‍വീസുകള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും എന്നാണ് വിവരം.

എന്നാല്‍, സ്വകാര്യ ബസ് സര്‍വീസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ല. മാളുകളും പാര്‍ക്കുകളും സിനിമാശാലകളും ഹോട്ടലുകളും അടഞ്ഞുകിടക്കും.

ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായി ലോക്‍ഡൌണ്‍ കാലം പ്രവര്‍ത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :