ചെന്നൈ|
സുബിന്‍ ജോഷി|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (17:10 IST)
ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ കൊറോണ വൈറസ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളില്‍ റോബോട്ടുകള്‍ മരുന്നും ആഹാരവും വിതരണം ചെയ്യും. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗികളും ഡോക്‍ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗും റോബോട്ടുകള്‍ സാധ്യമാക്കും. ഒരു സ്വകാര്യ സര്‍വകലാശാലയാണ് ഈ റോബോട്ടുകളെ വികസിപ്പിച്ചിരിക്കുന്നത്.
കൊറോണ പോസിറ്റീവ് രോഗികള്‍ കിടക്കുന്ന ഇടങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്‍ടര്‍മാരുടെയും നിരന്തരമുള്ള പ്രവേശനത്തിന് തടയിടാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ കഴിയും.
എന്നാല്‍ ഡോക്‍ടര്‍മാരുടെയും നഴ്‌സുമാരുടെയും സാധാരണഗതിയിലുള്ള ഡ്യൂട്ടിയില്‍ ഇത് മാറ്റമുണ്ടാക്കില്ല. കൂടുതലായും നോണ്‍മെഡിക്കലായുള്ള ആവശ്യങ്ങള്‍ക്കായായിരിക്കും റോബോട്ടുകളെ ഉപയോഗിക്കുക.