അനുബന്ധ വാര്‍ത്തകള്‍
- ഓസീസിന് മാത്രമല്ല, ടീം ഇന്ത്യയ്ക്കും പുതിയ ജഴ്സി, 1992ലെ ലോകകപ്പിന് സമാനം
- കോവിഡ്: കോഴിക്കോട്ട് രണ്ട് മരണം
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1296 കേസുകള്‍
- കോലി ഇല്ലെങ്കിലും ഇന്ത്യ ശക്തരാണ്, എഴുതിതള്ളാൻ ആകില്ല: നഥാൻ ലിയോൺ
- തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നിരിക്കുകയും പോസ്റ്റ് കൊവിഡ് സിന്‍ഡ്രം പ്രശ്നമായി മാറുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, ഇന്നലെ വൈറസ് ബാധിച്ചത് 44,878 പേർക്ക്
രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 44,878 പേർക്ക്. അതേസമയം 49,079 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വസിക്കാവുന്ന കാര്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 547 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 1,28,688 ആയി. ഇതുവരെ 87,28,795 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം നിലവിൽ 4,84,547 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 81,15,580 പേർ രോഗമുക്തി നേടി.