കോലി ഇല്ലെങ്കിലും ഇന്ത്യ ശക്തരാണ്, എഴുതിതള്ളാൻ ആകില്ല: നഥാൻ ലിയോൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (19:31 IST)
ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആവേശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഏകദിന,ടി20 മത്സരങ്ങൾ പോലെ ടെസ്റ്റിലും തീ പാറുന്ന പോരാട്ടമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാറുള്ളത്. ടെസ്റ്റിലാകാട്ടെ ഓസീസിന്റെ സ്പിൻ ആക്രമണം നിയന്ത്രിക്കുന്നത് നഥാൻ ലിയോണാണ്. ഇപ്പോളിതാ പരമ്പരയെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നഥാൻ ലിയോൺ.

പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം വിരാട് കോലി മടങ്ങുമെങ്കിലും ഇന്ത്യയെ വിലകുറച്ച് കാണാനാവില്ലെന്നാണ് ലിയോൺ പറയുന്നത്.കോലിയില്ലെങ്കിലും പൂജാരയെയും രഹാനെയെയും പോലുള്ള മികവുറ്റ താരങ്ങള്‍ ഇന്ത്യക്കുണ്ട്. കോലി ഇല്ലെങ്കില്‍ ഞങ്ങൾ ജയിച്ചു എന്ന് കരുതുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലി. അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ കഴിയില്ല എന്നത് വലിയ നഷ്ടമാണ് ലിയോൺ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :