കോവിഡ് മൂന്നാം തരംഗം: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 13 ജനുവരി 2022 (08:23 IST)

കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത് ആരോഗ്യമന്ത്രാലയത്തിനു തലവേദനയാകുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂന്നാം തരംഗം രൂക്ഷമാകുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തി. ആശുപത്രികള്‍ നിറയുന്ന അവസ്ഥയുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വന്‍ നഗരങ്ങളിലെ അതിതീവ്ര രോഗവ്യാപനം കൂടുതല്‍ തിരിച്ചടിയാകും. കോവിഡ് വ്യാപനം എത്ര രൂക്ഷമായാലും വീണ്ടുമൊരു സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യം മുഴുവനായി അടച്ചിട്ടാല്‍ ജനജീവിതം ദുരിതത്തിലാകും. അതിനാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ വേര്‍തിരിച്ച് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതി ഗുരുതരമായാല്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ലോക്ക്ഡൗണിന് എതിരായ സമീപനം തന്നെയാണ് കേരളത്തിലും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :