അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ജനുവരി 2022 (16:13 IST)
തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി.ഓട്ടോ, റിയാല്‍റ്റി, മെറ്റല്‍, പവര്‍ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയര്‍ന്ന് 18,212.30ലുമെത്തി.
ഒമിക്രോൺ വ്യാപനഭീതി നിലനിൽക്കുന്നുവെങ്കിലും പ്രതിരോധകുത്തിവെയ്‌പ് വ്യാപകമായതിനാൽ മൂന്നാം തരംഗം കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.മൂന്നുമാസത്തോളം തുടര്‍ച്ചയായി വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഡിസംബർ മാസത്തിൽ പുറത്തുവരുന്ന കമ്പനികളുടെ പാദവാർഷിക കണക്കുകൾക്ക് മേലുള്ള പ്രതീക്ഷയുമാണ് വിപണിയുടെ നേട്ടത്തിന് പിന്നിൽ.
സെക്ടര്‍ സൂചികകളില്‍ മെറ്റല്‍, പവര്‍, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകളിലെ നേട്ടം 0.7-1ശതമാനമാണ്. ഐടി, ഫാര്‍മ സൂചികകള്‍ നേട്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്.