കർണാടകയിൽ ഇന്ന് 21,000ലധികം പേർക്ക് കൊവിഡ്, ഡൽഹിയിൽ കാൽലക്ഷം കടന്ന് രോഗികൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ജനുവരി 2022 (20:28 IST)
കർണാടകയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 21,390 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ചത്തേതിനേക്കാൾ 1000ത്തോളം പേർക്കാണ് രോഗബാധ.

ഇതോടെ സംസ്ഥാനത്ത്
ചികിത്സയിലുള്ളവരുടെ എണ്ണം 93,099 പേരായി. 38,389 പേരാണ് ഇതുവരെ മരണപ്പെട്ടത്. മുംബൈയിൽ ഇന്ന് 16,320 പേർക്കാണ് വൈറ്സ് ബാധ. 24.38 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ ഇന്ന് 27,561 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :